കോടതികളിലെ മാധ്യമ വിലക്കില്‍ ഗവര്‍ണര്‍ ഇടപെടണം : വി.എം.സുധീരന്‍

182

കൊച്ചി • കോടതികളിലെ മാധ്യമ വിലക്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കോടതി നടപടികള്‍ ജനങ്ങള്‍ക്കു അറിയാനുള്ള അവകാശം ഹനിക്കപ്പെടുന്നതിന്റെ പേരില്‍ പ്രബുദ്ധകേരളം തലകുനിക്കേണ്ട അവസ്ഥയാണു വന്നുപെട്ടിരിക്കുന്നത്. അഭിഭാഷക സമൂഹത്തിലെ ചിലര്‍ ക്രിമിനലുകളെ പോലെ പെരുമാറുകയാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാ പാര്‍ട്ടികളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും പ്രശ്നക്കാര്‍ വഴിപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ അടിയന്തര നടപടി വേണം. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥ നീതികരിക്കാനാവില്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം ആരംഭിച്ചിട്ടു നാളേറെയായി. ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ പൊലീസ് കള്ളക്കളി നടത്തുകയാണെന്നും വി.എം. സുധീരന്‍ പറഞ്ഞു.