കുറ്റാരോപിതരായ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നു : വി.എം.സുധീരന്‍

180

കൊച്ചി • കുറ്റാരോപിതരായ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്തുകൊണ്ടു വൈകുന്നുവെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. പ്രധാന സിപിഎം നേതാക്കളില്‍ പലരും ഗുണ്ടാ, ക്വട്ടേഷന്‍ കേസുകളില്‍പ്പെടുന്നു. ഇവര്‍ക്കെതിരെ പൊലീസിന്‍റെ ഭാഗത്തുനിന്നോ, പാര്‍ട്ടിയുടെ ഭാഗത്തുനിന്നോ നടപടികളുണ്ടാകുന്നില്ല. ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുന്നു. അവര്‍ പക്ഷപാതപരമായി പെരുമാറുന്നത് കാര്യങ്ങള്‍ വഷളാക്കുന്നു. വടക്കാഞ്ചേരിയില്‍ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്നിരിക്കെ എന്തുകൊണ്ടാണ് അക്കാര്യം നീളുന്നത്. പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ നീയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ധാര്‍മികമായ ഉത്തരവാദിത്തവും നിര്‍വഹിക്കണം. ഇതു രണ്ടും ഉണ്ടാകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയാല്‍ അടിയന്തിര നടപടി കൈക്കൊള്ളും. സമൂഹത്തിനും പാര്‍ട്ടിക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും വി.എം. സുധീരന്‍ പറഞ്ഞു.