ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ച അവസ്ഥയാണ് ഡല്‍ഹി പോലീസിന് ഉണ്ടായിട്ടുള്ളതെന്ന് വി.എം. സുധീരന്‍

168

ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ച അവസ്ഥയാണ് ഡല്‍ഹി പോലീസിന് ഉണ്ടായിട്ടുള്ളതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പ്രസ്താവിച്ചു. മോദി ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങി രാഹുല്‍ഗാന്ധിയെ മൂന്നാം തവണ കസ്റ്റഡിയില്‍ എടുത്തത് ഡല്‍ഹി പോലീസിന്റെ ഭ്രാന്തന്‍ നടപടിയാണ്. മോദിയുടെ തനി നിറമാണ് ഇതിലൂടെ പുറത്തുവന്നിട്ടുള്ളത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനുമുന്നില്‍ മോദിക്ക് തെറ്റ് തിരുത്തേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.