റേഷനരി മുട്ടിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തും : വി.എം.സുധീരന്‍

152

കേരളത്തിലെ സാധാരണക്കാരുടെ റേഷനരി മുട്ടിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിശ്ചയിക്കപ്പെട്ട വില്ലേജ് ഓഫീസുകളിലേക്ക് നവംബര്‍ 1 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. റേഷനരി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരും റേഷന്‍ കാര്‍ഡ് നല്‍കുന്ന പ്രശ്‌നത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. കേരളത്തിന് നേരത്തെ അനുവദിച്ചിരുന്ന അരിയും ഗോതമ്പും മണ്ണെണ്ണയും കൃത്യമായി പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു. യഥാസമയം പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞില്ല.ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും എം.പിമാരും ചേര്‍ന്ന് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം നടത്താനും തയ്യാറാകണമെന്നും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ സമയപരിധി നീട്ടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു

NO COMMENTS

LEAVE A REPLY