വയലാര്‍ പുരസ്‌കാരം നേടിയ യു.കെ.കുമാരനെ വി.എം.സുധീരന്‍ അഭിനന്ദിച്ചു

156

ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം നേടിയ യു.കെ.കുമാരനെ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അഭിനന്ദിച്ചു.
മാനവികതയുടെ പക്ഷത്ത് നിന്ന് കഥകളെഴുതിയ സാഹിത്യകാരനാണ് യു.കെ. കുമാരന്‍. നന്മയില്‍ അധിഷ്ഠിതമായ കുമാരന്റെ കഥാപാത്രങ്ങളുമായി വയനക്കാര്‍ക്ക് വളരെ വേഗത്തില്‍ സംവാദിക്കാനും ചങ്ങാത്തം കൂടാനും കഴിയുന്നവയാണ്. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകതയും.ഓരോ കൃതികളിലും വായനക്കാര്‍ക്ക് വേറിട്ട ആസ്വാദനതലം നല്‍കാന്‍ കഴിഞ്ഞിരുന്നു എന്നത് തന്നെയാണ് യു.കെ. കുമാരനെ വ്യത്യസ്ത്തനാക്കിയത്. സാഹിത്യ രംഗത്ത് ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ യു.കെ. കുമാരന് കഴിയട്ടെയെന്നും സുധീരന്‍ ആശംസിച്ചു.