വി.എം.സുധീരന്‍റെ നേതൃത്വത്തില്‍ ഗാന്ധിപാര്‍ക്കില്‍ നിന്നും രക്തസാക്ഷി മണ്ഡപത്തിലേക്ക് ഗാന്ധി സ്മൃതിയാത്ര

172

കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം സംസ്ഥാന വ്യാപകമായി ആചരിക്കുന്നതാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.സുരേഷ് ബാബു അറിയിച്ചു.തിരുവനന്തപുരത്ത് അന്നേ ദിവസം രാവിലെ 8.30 ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍റെ നേതൃത്വത്തില്‍ ഗാന്ധിപാര്‍ക്കില്‍ നിന്നും രക്തസാക്ഷി മണ്ഡപത്തിലേക്ക് ‘ ഗാന്ധിജിയിലേക്ക് മടങ്ങൂ. അക്രമം വെടിയൂ.’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധി സ്മൃതിയാത്രയും നടത്തുന്നതാണ്.