ശബരിമലയിലെ സ്ത്രീ പ്രവേശനം ; റിവ്യൂ ഹർജി നൽകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

162

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ റിവ്യൂ ഹർജി നൽകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ റിവ്യൂ ഹർജി നൽകേണ്ടതില്ലെന്ന സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഉചിതമായില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ-സാമൂഹ്യ-ആധ്യാത്മിക തലത്തിൽ സമഗ്രമായ ആശയ വിനിമയം നടത്തിയതിന് ശേഷം വേണമായിരുന്നു ഈ നിലപാട്.

ഏതായാലും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് എന്റെ അഭ്യർത്ഥന. റിവ്യൂ ഹർജി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാട് എടുക്കുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിയേണ്ടതായിരുന്നു. അതിന് കഴിയാത്ത സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നാണ്. മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നത്. ഈയൊരവസ്ഥ ഒഴിവാക്കിയേ മതിയാകൂ.

സ്നേഹപുർവം

വി.എം സുധീരൻ

NO COMMENTS