ഉത്തര്‍പ്രദേശില്‍ സീതാപൂരില്‍ കിസാന്‍ റാലിക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെറുപ്പെറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം പല ശക്തികളേയും വിളറി പിടിപ്പിക്കുന്നു. അത്തരം ശക്തികളുടെ ചട്ടുകങ്ങളാണ് ഇതിന് മുതിര്‍ന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ജനാധിപത്യ മതേതര മുന്നേറ്റത്തിന് ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ ഇത്തരം അപഹാസ്യ അക്രമങ്ങള്‍ക്കൊണ്ട് നടപ്പില്ല. രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ ഇത്തരം സംഭവങ്ങള്‍ ശക്തി പകരുകയേയുള്ളുവെന്നും സുധീരന്‍ പറഞ്ഞു.