പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍റെ നിര്യാണത്തില്‍ വി.എം.സുധീരന്‍ അനുശോചിച്ചു

220

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്റെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു.ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്ന് അറിയപ്പെടുന്ന അദ്ദേഹം ഉപ്പുസത്യാഗ്രത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത സമര വോളന്റിയര്‍മാരില്‍ അവസാന കണ്ണിയാണ് .അഹിംസയുടെ പാതയിലൂടെ 12 ാം വയസില്‍ സമരരംഗത്തെത്തിയ കെ.മാധവന്‍ ഐക്യകേരള പ്രക്ഷോഭം, കാസര്‍കോട് മലബാര്‍ ലയനം,മദ്യവര്‍ജനം ഉള്‍പ്പടെ നിരവധി സമരങ്ങളില്‍ മുന്നണി പോരാളി ആയിരുന്നു. വിവിധ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിലും കെ.മാധവന്‍ കുട്ടിക്കാലത്ത് 1930 ആഗസ്റ്റ് 20 ന് കല്ലായി മദ്യഷോപ്പ് പിക്കറ്റിങ്ങിനിടെ അറസ്റ്റുചെയ്യപ്പെട്ട് ജയിലില്‍ പോയപ്പോള്‍ 15 ാം വയസ്സില്‍ ജയില്‍വാസം അനുഷ്ഠിച്ച കേരളത്തിലെ ഏക സ്വാതന്ത്രസമരസേനാനിയായി അദ്ദേഹം അറിയപ്പെടുകയും ചെയ്തു. പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് പലതവണ വിധേയനായിട്ടുണ്ടെങ്കിലും കെ.മാധവനെന്ന സ്വാതന്ത്ര്യ സമരപേരാളിയുടെ വീര്യം ചോര്‍ത്താന്‍ അവയ്‌ക്കൊന്നും കഴിഞ്ഞില്ല.തീവ്രവിപ്ലവ ആശയങ്ങളില്‍ ആകര്‍ഷ്ടനായ അദ്ദേഹം ഇടതുപക്ഷപ്രസ്ഥാനത്തിന് ഒപ്പം ചേര്‍ന്നും സമരരംഗത്ത് സജീവമായി. കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കര്‍ഷകസംഘം രൂപവത്ക്കരിക്കുന്നതിനും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു.മാധവേട്ടനുമായി നിരവധി തവണ നേരില്‍ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങാനും സാധിച്ചത് എന്റെ ജീവിതത്തിലെ അവിസ്മരണീയമായ സന്ദര്‍ഭമാണ്. കെ.മാധവന്റെ ദേഹവിയോഗം കേരളത്തിന് തീരാനഷ്ടമാണെന്നും സുധീരന്‍ അനുസ്മരിച്ചു.

NO COMMENTS

LEAVE A REPLY