ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്ത കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗം വിട്ടുനിന്ന സംഭവം പരിശോധിക്കുമെന്ന് വി എം സുധീരന്‍

195

തിരുവനന്തപുരം: ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്ത കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗം വിട്ടുനിന്ന സംഭവം പരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. അക്കാദമിക്ക് നല്‍കിയ ഭൂമി ദുരുപയോഗം ചെയ്തത് സര്‍ക്കാര്‍ അന്വേഷിക്കണം. സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ലോ അക്കാദമിക്കും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും എതിരെ സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്യാനാണ് ശനിയാഴ്ച കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ നിന്നാണ് കോണ്‍ഗ്രസിലെ കെ.എസ്. ഗോപകുമാറും മുസ് ലിം ലീഗിലെ അബ്ദുല്‍ റഹീമും ആണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

NO COMMENTS

LEAVE A REPLY