കെ.ബാബുവിനെതിരായ കേസിനെക്കുറിച്ചു പ്രതികരിക്കാതെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍

182

കോഴിക്കോട്• മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ കേസിനെക്കുറിച്ചു പ്രതികരിക്കാതെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഇതേപ്പറ്റി തല്‍ക്കാലം ഒന്നും പറയാനില്ലെന്നു സുധീരന്‍ മാധ്യമങ്ങളോടു പറഞ്ഞു. വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്ബാദിച്ചെന്ന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന്റേയും ബന്ധുക്കളുടേയും വീടുകള്‍ വിജിലന്‍സ് ഇന്നലെ റെയ്ഡു ചെയ്തിരുന്നു.ഇക്കാര്യത്തെ പറ്റി ചോദിച്ചപ്പോഴാണ് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്ന് സുധീരന്‍ പറഞ്ഞത്. ബാര്‍കോഴ, അനധികൃത സ്വത്തു സമ്ബാദനം എന്നീ കേസുകളില്‍ കെ.ബാബുവിനെതിരെ വിജിലന്‍സ് രണ്ടു കേസ് റജിസ്റ്റര്‍ ചെയ്യുകയും പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, അസ്ലം വധക്കേസില്‍ പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും സര്‍ക്കാരിന്റെ പൊലീസ് നയം കേരളത്തെ ചോരക്കളമാക്കുന്നുവെന്നും സുധീരന്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY