പെട്രോളിയന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വി.എം. സുധീരന്‍

188

അന്തര്‍ദേശീയ കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും പെട്രോളിയന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡി ഭരണമേറ്റെടുക്കുമ്പോള്‍ 104.78 ഡോളറായിരുന്നു അന്തര്‍ദേശീയ കമ്പോളത്തില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. ഇന്നത് 44.70 ഡോളറായിരിക്കുകയാണ്. നേരത്തെ 30 ഡോളറിലും താഴെ വന്നിരുന്നു. ഈ സാഹചര്യത്തിലും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുകയും അതേസമയം തന്നെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. പാചകവാതകവിലയിലും തുടര്‍ച്ചയായി വര്‍ദ്ധനവ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു. തികച്ചും ജനദ്രോഹപരമായ പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ദ്ധനവ് പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY