മോഡി സര്‍ക്കാര്‍ പ്രവാസികളോട് കാണിച്ച കടുത്ത ദ്രോഹമാണ് പ്രവാസി ക്ഷേമവകുപ്പ് നിര്‍ത്തലാക്കിയതെന്ന് വി.എം. സുധീരന്‍

229

മോഡി സര്‍ക്കാര്‍ പ്രവാസികളോട് കാണിച്ച കടുത്ത ദ്രോഹമാണ് പ്രവാസി ക്ഷേമവകുപ്പ് നിര്‍ത്തലാക്കിയതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇന്ദിരാഭവനില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒ.ഐ.സി.സി) കുടുംബ സഹായനിധി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.വിദേശയാത്രയില്‍ പ്രധാനമന്ത്രി കാണിക്കുന്ന താല്‍പര്യം പ്രവാസികളുടെ ക്ഷേമത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
2 (6)
പ്രവാസികളുടെ പുനരധിവാസത്തിനായി ഫലപ്രദമായി യാതൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നില്ല.
വിമാനയാത്രാക്കൂലി വര്‍ദ്ധനവിലൂടെ പ്രവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയില്‍ മാറ്റമുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് കേവലം പാഴ്‌വാക്കായി.
വിമാനക്കമ്പനികളുടെ വന്‍ ചൂഷണം അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
മൂന്ന് ലക്ഷം രൂപ വീതം 10 പേര്‍ക്ക് കെ.പി.സി.സി. പ്രസിഡന്റ് ധനസഹായം വിതരണം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രമണ്യം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ മന്നാര്‍ അബ്ദുള്‍ ലത്തീഫ്, പി.ടി. അജയമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.