ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ; പോലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയെന്ന് വി.എം. സുധീരന്‍

230

കൂത്തുപറമ്പ് കോട്ടയംപൊയിലില്‍ ബോംബ് സ്‌ഫോടനത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ബി.ജെ.പി.-സി.പി.എം. പരസ്പര കൊലപാതക രാഷ്ട്രീയം അരങ്ങേറുന്ന കണ്ണൂരിലെ സ്ഥിതിഗതികളെക്കുറിച്ച് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
ബോംബ് നിര്‍മ്മാണത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായിട്ടാണ് മാധ്യമറിപ്പോര്‍ട്ട്. പരസ്പരം ആക്രമിക്കുന്നതിന് ബി.ജെ.പി.യും സി.പി.എമ്മും ബോംബുകള്‍ നിര്‍മ്മിക്കുന്നതായി പല വിവരങ്ങളും നേരത്തേ വന്നിട്ടും വ്യാപകമായി തിരച്ചില്‍ നടത്തി ബോംബ് നിര്‍മിക്കുന്നവരെ കണ്ടെത്തി പിടികൂടുന്നതിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും ഗുരുതരമായ വീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അതിന്റെ ഫലമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇനിയെങ്കിലും സത്വരവും ശക്തവുമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് കണ്ണൂരിനെ വീണ്ടും ചോരക്കളമാക്കാന്‍ ഇടവരുത്തും. ഇപ്പോഴത്തെ തെറ്റായ നയസമീപനം തിരുത്തി ബോംബ് രാഷ്ട്രീയം ഇല്ലാതാക്കി ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി തന്നില്‍ അര്‍പ്പിതമായ ചുമതല നിറവേറ്റണമെന്നും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY