പാക്കിസ്തന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

174

മൊറാദാബാദ്: പാക്കിസ്തന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണു സംഭവം. ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ചേര്‍ന്ന റാലിയിലാണു വിവാദസംഭവം ഉണ്ടായത്.
റാലിക്ക് ഇടയില്‍ പ്രവര്‍ത്തകര്‍ പാക്ക് അനുകുല മുദ്രാവാക്യം മുഴക്കിയതായി പോലീസ് പറയുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പോലീസിന്‍റെ പക്കലുണ്ട്. ഇതെ തുടര്‍ന്ന് 200 അതികം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.