വിജയ് മല്യയ്ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്

185

ന്യൂഡൽഹി∙ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താത്തതിനെ തുടർന്നു മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്. ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജിയിലാണ് നോട്ടീസ്. വിവിധ ബാങ്കുകളിൽനിന്നെടുത്ത 9000 കോടി രൂപയുടെ വായ്പയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. 4000 കോടി തിരിച്ചടയ്ക്കാമെന്നുള്ള മല്യയുടെ നിർദേശം ബാങ്കുകൾ സ്വീകരിച്ചിരുന്നില്ല.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസുമടക്കമുള്ളവരുടെ നേതൃത്വത്തിൽ മല്യയ്ക്കെതിരെ അന്വേഷണം നടന്നുവരികയാണ്. മല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് മാർച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. നിലവിൽ ലണ്ടനിലുള്ള മല്യ ഇനി നാട്ടിലേക്കില്ലെന്ന നിലപാടിലാണ്.

NO COMMENTS

LEAVE A REPLY