200 മീറ്ററിലും ബോൾട്ട്

191

ഒളിംപിക്സിൽ 200 മീറ്റർ സ്പ്രിന്റ് ഡബിൾസിലും ഉസൈൻ ബോൾട്ടിനു സ്വർണം. 19.78 സെക്കൻഡ് സമയത്തിലാണ് ബോൾട്ട് ഓടിയെത്തിയത്. തുടർച്ചയായ മൂന്നാം ഒളിംപിക്സ് സ്പ്രിന്റ് ഡബിൾസും റിയോ ഒളിംപിക്സിലെ രണ്ടാം സ്വർണവുമാണിത്. ആദ്യമായാണ് ഒരു താരം തുടർച്ചയായ മൂന്നു സ്വർണമെന്ന നേട്ടം കൈവരിക്കുന്നത്.നേരത്തെ 100 മീറ്ററിലും ബോൾട്ട് സ്വർണം നേടി താൻ തന്നെയാണ് വേഗരാജവെന്നത് ഉറപ്പിച്ചിരുന്നു. 100 മീറ്ററിലും ട്രിപ്പിൾ സ്വർണനേട്ടമായിരുന്നു ബോൾട്ടിന്റേത്. 20 സെക്കൻഡിനു താഴെസമയത്തിൽ ഓട്ടം പൂർത്തീകരിച്ചത് ബോൾട്ടു മാത്രമാണ്. കാനഡയുടെ ആന്ദ്രേ ഡിഗ്രേസ് (20.2 സെക്കൻഡ്) വെള്ളിയും ഫ്രാൻസിന്റെ ക്രിസ്റ്റോഫെ ലമേത്ര (20.12 സെക്കൻഡ്) വെങ്കലവും നേടി.ബോൾട്ടിനു വെല്ലുവിളിയുയർത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന യുഎസിന്റെ ജസ്റ്റിൻ ഗാട്‌ലിനും ജമൈക്കയുടെ യൊഹാൻ ബ്ലേക്കും ഹീറ്റ്സിൽത്തന്നെ പുറത്തായിരുന്നു.

NO COMMENTS

LEAVE A REPLY