ഉറി: രാജ്യാന്തര അന്വേഷണം വേണമെന്ന് പാക്കിസ്ഥാന്‍

211

ഇസ്ലാമാബാദ് • ഉറിയിലെ ഭീകരാക്രമണത്തെക്കുറിച്ചു സ്വതന്ത്രമായ രാജ്യാന്തര അന്വേഷണം വേണമെന്നു പാക്കിസ്ഥാന്‍. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.
ഇത്തരം ആക്രമണങ്ങളൊന്നും പാക്കിസ്ഥാനെയോ കശ്മീരിനെയോ സഹായിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഇതിനു പിന്നില്‍ പാക്കിസ്ഥാനോ കശ്മീരോ അല്ല. അന്വേഷണം നടത്താതെ പാക്കിസ്ഥാനെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഇന്ത്യയുടെ രീതിയാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ സ്വതന്ത്രമായ രാജ്യാന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്- സര്‍താജ് അസീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY