കു​പ്ര​സി​ദ്ധ മാ​ഫി​യാ ത​ല​വ​ന്‍ ഫ്രാ​ന്‍​സെ​സോ ഫ്രാ​ങ്ക് കാ​ളി കൊ​ല്ല​പ്പെ​ട്ടു.

150

ന്യു​യോ​ര്‍​ക്ക്: ന്യു​യോ​ര്‍​ക്കി​ലെ കു​പ്ര​സി​ദ്ധ മാ​ഫി​യാ ത​ല​വ​ന്‍ ഫ്രാ​ന്‍​സെ​സോ ഫ്രാ​ങ്ക് കാ​ളി കൊ​ല്ല​പ്പെ​ട്ടു. സ്റ്റേ​റ്റ​ന്‍ ഐ​ല​ന്‍​ഡി​ലെ വീ​ടി​നു പു​റ​ത്ത് വെ​ടി​യേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ളി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​പ്ര​സി​ദ്ധ ഗാം​ബി​നോ കു​ടും​ബ​ത്തി​ന്‍റെ ത​ല​വ​നാ​യി​രു​ന്നു കാ​ളി.

2015 മു​ത​ല്‍ ഗാം​ബി​നോ ക്രി​മി​ന​ല്‍ കു​ടും​ബ​ത്തെ ന​യി​ച്ചി​രു​ന്ന​ത് കാ​ളി​യാ​യി​രു​ന്നു. സി​ലി​ഷ്യ​യി​ലെ കു​റ്റ​വാ​ളി സം​ഘ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന കാ​ളി, ഇ​റ്റ​ലി​യി​ലേ​ക്കും ത​ന്‍റെ ക്രി​മി​ന​ല്‍ ബ​ന്ധ​ങ്ങ​ള്‍ വ്യാ​പി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണു കാ​ളി കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ഫ്രാ​ങ്ക് ബോ​യി എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ളി​ക്ക് ആ​റു ത​വ​ണ വെ​ടി​യേ​റ്റു. ഇ​തി​നു​ശേ​ഷം കാ​ളി​യെ അ​ക്ര​മി​ക​ള്‍ വാ​ഹ​ന​മി​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​ന്‍ കാ​ളി​യെ സ്റ്റേ​റ്റ​ന്‍ ഐ​ല​ന്‍​ഡി​ലെ യൂ​ണി​വേ​ഴ്സി​റ്റി നോ​ര്‍​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. കൊ​ല​യാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ന്യു​യോ​ര്‍​ക്കി​ലെ അ​ഞ്ച് കു​പ്ര​സി​ദ്ധ ഇ​റ്റാ​ലി​യ​ന്‍ ക്രി​മി​ന​ല്‍ കു​ടും​ബ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഗാം​ബി​നോ. 34 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ന്യു​യോ​ര്‍​ക്കി​ലെ ഒ​രു ക്രി​മി​ന​ല്‍ കു​ടും​ബ​ത്തി​ന്‍റെ ത​ല​വ​ന്‍ കൊ​ല്ല​പ്പെ​ടു​ന്ന​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​നു മു​ന്പ് പോ​ള്‍ കാ​സ്റ്റ​ലാ​നോ എ​ന്ന ഗാം​ബി​നോ കു​ടും​ബ​ത്തി​ന്‍റെ ത​ന്നെ ത​ല​വ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കു​പ്ര​സി​ദ്ധ ടെ​ഫ്ളോ​ണ്‍ ഡോ​ണ്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജോ​ണ്‍ ഗോ​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു കൊ​ല. ഇ​തി​നു​ശേ​ഷം ഗോ​ട്ടി ഗാം​ബി​നോ കു​ടും​ബ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. 1992-ല്‍ ​പോ​ലീ​സ് ഗോ​ട്ടി​യെ അ​റ​സ്റ്റ് ചെ​യ്തു. 2002-ല്‍ ​ഇ​യാ​ള്‍ ജ​യി​ലി​ല്‍ മ​രി​ച്ചു.

NO COMMENTS