അനധികൃത സ്വ​ത്തു സ​മ്പാ​ദ്യം – ജ​ന​താ​ദ​ള്‍ മു​ന്‍ എം​എ​ല്‍​എ അറസ്റ്റിൽ.

119

ഭൂ​വ​നേ​ശ്വ​ര്‍: അ​ന​ധി​കൃ​ത​മാ​യി സ​മ്ബാ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച്‌ വ​ന്‍​തോ​തി​ല്‍ സ്വ​ത്തു​ക്ക​ള്‍ വാ​ങ്ങി​ക്കൂ​ട്ടി​യെ​ന്ന കേ​സി​ലും വ​രു​മാ​ന​ത്തി​ല്‍ ക​വി​ഞ്ഞ സ്വ​ത്തു സ​മ്പാ​ദി​ച്ചതിലും ബി​ജു ജ​ന​താ​ദ​ള്‍ (​ബി​ജെ​ഡി) മു​ന്‍ എം​എ​ല്‍​എ അ​നം നാ​യി​ക്കി​നെ ഒ​ഡീ​ഷ വി​ജി​ല​ന്‍​സ് ഡ​യ​റക്‌ട്രേറ്റ് അ​റ​സ്റ്റ് ചെ​യ്തു. വി​ജി​ല​ന്‍​സി​ന്‍റെ ന​ട​പ​ടി. അ​ന​ധി​കൃ​ത​മാ​യി ഒ​ന്ന​ര കോ​ടി രൂ​പ​യി​ല​ധി​കം സ്വ​ത്തു​ക​ള്‍ സ​മ്ബാ​ദി​ച്ചെ​ന്നാ​ണ് കേ​സ്.

ക​ഴി​ഞ്ഞ​യാ​ഴ്ച നാ​യി​ക്കി​ന്‍റെ ന​ക്ഡി​ഗു​ഡ​യി​ലു​ള്ള മൂ​ന്നു നി​ല വീ​ട്ടി​ലും മ​ദ​ന്‍​പു​ര്‍-​രാം​പു​രി​ലു​ള്ള ഹോ​ട്ട​ലി​ലും അ​ഴി​മ​തി വി​രു​ദ്ധ ഏ​ജ​ന്‍​സി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. 3.42 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളി​ല്‍ പ​ല​തും അ​ന​ധി​കൃ​ത​മാ​യി സ​മ്ബാ​ദി​ച്ച​താ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. നാ​യി​ക്കി​ന്‍റെ ഭാ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​ഡ്ജി​ലും മ​ദ്യ​ശാ​ല​യി​ലും അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

2014 മു​ത​ല്‍ 2019 വ​രെ ഭ​വ​നാ​പാ​ട്ന മ​ണ്ഡ​ല​ത്തി​ല്‍ എം​എ​ല്‍​എ ആ​യി​രു​ന്നു അ​നം നാ​യി​ക്.

NO COMMENTS