ഗുല്‍ബര്‍ഗ റാഗിങ് : മൂന്നു മലയാളി വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍

212

ബെംഗളൂരു: ഗുല്‍ബര്‍ഗ കോളജില്‍ മലയാളി വിദ്യാര്‍ഥിനി ക്രൂരമായി റാഗിങിനിരയായ സംഭവത്തില്‍ മലയാളികളും സീനിയര്‍ വിദ്യാര്‍ഥിനികളുമായ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരാണ് അറസ്റ്റിലായത്. അശ്വതിയുടെ റൂം മേറ്റ് സായ് നികിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗുല്‍ബര്‍ഗ പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കോളജിനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.
ബെംഗളൂരു ഗുല്‍ബര്‍ഗിലെ അല്‍- ഖമാര്‍ നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ എടപ്പാള്‍ സ്വദേശിനി അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തറവൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ് അശ്വതി.

NO COMMENTS

LEAVE A REPLY