സ്വശ്രയ പ്രശ്നം: യുഡിഎഫ് സമരം അഞ്ചാം ദിവസം

256

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ തുടരുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിലുള്ള ഹൈബി ഈഡന്‍റെയും ഷാഫി പറമ്ബിലിന്‍റെയും ആരോഗ്യനില മോശമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായിട്ടില്ല.ഇരുവരേയും ഇന്നും പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിക്കും.ഇതിനിടെ സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ നാളെ യുഡിഎഫ് യോഗം ചേരുന്നുണ്ട്. തുടര്‍ന്ന് യുവജന സംഘടനകളുടെ യോഗവും ചേരും. സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.
അതേ സമയം സ്വാശ്രയ സമര കാര്യത്തില്‍ കോണ്‍ഗ്രസില്‍ അനൈക്യമില്ലെന്ന് ഉമ്മന്‍ചാണ്ടി. കേസുകള്‍ എടുത്തും അന്വേഷണം പ്രഖ്യാപിച്ചും ആരും ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.