കൊലപാതക-അക്രമരാഷ്ട്രീയത്തനെതിരെ യൂ.ഡിഎഫിന്‍റെ ആഭിമുഖ്യത്തില്‍ കണ്ണൂരിലെ സമാധാന സംഗമം സെപ്തംബര്‍ 22 ന്

312

തിരുവനന്തപുരം: ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും കാര്‍മ്മികത്വത്തില്‍ കണ്ണൂരില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെയും അക്രമരാഷ്ട്രീയത്തിനെതിരെയും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാധാന സംഗമം സെപ്തംബര്‍ 22 ന് വ്യാഴാഴ്ച രാവിലെ കണ്ണൂരില്‍ നടക്കും.
കണ്ണൂരില്‍ പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കി നിയമം കൈയിലെടുക്കാനാനാണ് സി.പി.എമ്മിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പിക്കറ്റിംഗ് നടത്തിയത്. പൊലീസിനെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കുകയില്ല.
സമാധാനസംഗമത്തില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് പുറമേ എം.പി.മാര്‍ എം.എല്‍.എ.മാര്‍, യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സംബന്ധിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY