കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപകല്‍ സമരം ഇന്ന്

171

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ യു.ഡി.എഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. രാവിലെ 10 മുതല്‍ നാളെ രാവിലെ 10 വരെയാണ് സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ സമരം ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളില്‍ കളക്‌ട്രേറ്റിന് മുന്നിലാണ് സമരം. വേങ്ങര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറത്ത് തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും ശേഷം ഈ മാസം 19നാണ് രാപ്പകല്‍ സമരം.

NO COMMENTS