ഇടതുസര്‍ക്കാരിന്റെ മദ്യനയം : ജൂലൈ 1 ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. ധര്‍ണ്ണ

196

തിരുവനന്തപുരം : യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിച്ച് കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 1 ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിലും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്കു മുന്നിലുമാണ് ധര്‍ണകള്‍ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കും. കൊല്ലം കളക്ടറേറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണയ്ക്ക് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ആര്‍.എസ്.പി. നേതാവ് എ. അസീസും നേതൃത്വം നല്‍കും. ആലപ്പുഴ കളക്ടറേറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണ ജനതാദള്‍ (യു) ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജും ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ദേവരാജനും, പത്തനംതിട്ടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ അനൂപ് ജേക്കബ് എം.എല്‍.ഏ.യും നേതൃത്വം നല്‍കും. എറണാകുളം കളക്ടറേറ്റുനുമുന്നില്‍ നടക്കുന്ന ധര്‍ണയ്ക്ക് കെ.മുരളീധരന്‍ എം.എല്‍.എ.യും കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂരും നേതൃത്വം നല്‍കും. തൃശ്ശൂര്‍ കളക്ടറേറ്റുനുമുന്നിലെ ധര്‍ണ്ണ വി.ഡി.സതീശനും, പാലക്കാട് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചനും മുസ്ലീംലീഗ് നേതാവ് കെ.പി.എ. മജീദും, മലപ്പുറത്ത് കളക്ടറേറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണ മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യും കോഴിക്കോട് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സനും സി.എം.പി.നേതാവ് സി.പി.ജോണും നേതൃത്വം നല്‍കും. വയനാട് മുന്‍മന്ത്രി കെ.പി.മോഹനനും, കണ്ണൂരില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീറും കാസര്‍ഗോഡ് എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥും നേതൃത്വം നല്‍കും.

NO COMMENTS