മാധ്യമപ്രവര്‍ത്തകര്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലതെന്നു പരാമര്‍ശം നടത്തിയ യു പ്രതിഭ എം എൽ എ മാപ്പ് പറയുക

114

കാഞ്ഞങ്ങാട് ; മാധ്യമപ്രവര്‍ത്തകര്‍ മറ്റു വല്ല പണിക്കും പോകുന്നതാണ് നല്ലത് അല്ലെങ്കില്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലത് എന്ന പരാമര്‍ശം നടത്തിയ തൊളിലാളിവര്‍്ഗ്ഗക്ഷേമത്തിന് മുന്‍ തൂക്കം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാവും കായംകുളം എം എൽ എയുമായ യു പ്രതിഭ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ന്യൂസ്‌കേരളഓണ്‍ലൈന്‍ വാര്‍ത്ത റിപ്പോര്‍ട്ടറും  ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡണ്ട് കൂടിയായ  സികെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.

 വേതനം പോലും ലഭിക്കാതെ മാധ്യമപ്രവര്‍ത്തനം സാമൂഹ്യസേവനം ആയി എറ്റെടുത്ത് ജോലി ചെയ്യുന്ന ഒരുപാട് ആളുകള്‍ ഇവിടെ കേരളത്തില്‍ ഉണ്ട്. അവരെ മുഴുവന്‍ അപമാനിച്ചു വേദനിപ്പിച്ചു. സാക്ഷരകേരളത്തിന് ഉത്തരവാദിത്ത്വപ്പെട്ട സര്‍ക്കാര്‍ ഭരണ കക്ഷിസ്ഥാനത്ത് ഇരിക്കുന്ന എം എല്‍ഏ അപമാനമാണ്. കൊറോണ 19 ദുരിതമനുഭവിക്കുന്ന വേളയില്‍ അന്യസംസ്ഥാനത്തു നിന്ന് വന്ന അസംഘടിതരായ  തൊഴിലാളികള്‍ക്ക് പോലും ജീവിതസുരക്ഷ സാമൂഹ്യ സുരക്ഷാ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.

പക്ഷികള്‍ക്കും നായകള്‍ക്കും പൂച്ചകള്‍ക്കും മൃഗങ്ങള്‍ക്ക് പോലും അന്നം ഉറപ്പാക്കിയിട്ടുണ്ട.് എന്നാല്‍ കേരളത്തിലെ പതിനായിരത്തോളം വരുന്ന  പ്രാദേശിക പത്രപ്രവര്‍ത്തകരും പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും നാളിതുവരെ ലഭിക്കാതെ കഷ്ടപ്പാടിന്റെ ദുരിതത്തിന്റെ് നാളുകള്‍ തള്ളിനീക്കുകയാണ.് വളരെ ദുര്‍ഘടം പിടിച്ച ഈ കാലത്തും അതാത് പ്രദേശത്തെ വാര്‍ത്തകള്‍ ശേഖരിച്ച് സര്‍ക്കാറിന് ശ്രദ്ധയില്‍ കൊണ്ടുവരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചുരുങ്ങിയത് 10,000 രൂപയെങ്കിലും ആശ്വാസ ധനം നല്‍കാന്‍ മന്ത്രി സഭ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ കേരള മന്ത്രി സഭ അംഗങ്ങള്‍ക്കും എല്ലാ കേരള നിയമസഭാസാമാജികര്‍ക്കും ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി അയച്ചിട്ടുണ്ട്.

NO COMMENTS