യു.ഡി.എഫ്. കരിദിനം നാളെ

347

തിരുവനന്തപുരം : നോട്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ (17.11.2016) കരിദിനം ആചരിക്കും. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം എ.ജീസി ഓഫീസിനു മുന്നില്‍ നടക്കുന്ന പ്രതിഷേധമാര്‍ച്ച് പ്രതിപക്ഷനേതാവും യു.ഡി.എഫ്. ചെയര്‍മാനുമായ രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, ഉമ്മന്‍ചാണ്ടി, പി.പി.തങ്കച്ചന്‍, യു.ഡി.എഫ്. നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, എ.എ.അസീസ്, ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്, അനൂപ് ജേക്കബ്, സി.പി.ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു.