മലപ്പുറം : താനൂര്‍ അഞ്ചുടിയില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ രണ്ടു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ ബാസിത്ത് മോന്‍, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. സംഭവം ആസുത്രണം ചെയ്ത രണ്ടുപേരാണ് അറസ്റ്റിലായ ബാസിത്ത് മോനും ഹനീഫയും.
അഞ്ചുടിയിലെ മൂന്ന് സ്ഥലങ്ങളില്‍ വച്ചാണ് കൃത്യം ആസൂത്രണം ചെയ്തത്. പറവണ്ണയില്‍ ഒഴിവില്‍ കഴിയവെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. താനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ച് പുലര്‍ച്ചെയാണ് അറസ്റ്റിലായത്. പ്രതികളെ അഞ്ചുടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കേസില്‍ ഒന്നാം പ്രതി അബ്ദുള്‍ റസാഖ് രണ്ടു ദിവസം മുന്‍പ് അറസ്റ്റിലായിരുന്നു .ഏഴു പേരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്. കടല്‍ഭിത്തിയുടെ കരിങ്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന കൃത്യത്തിന് ഉപയോഗിച്ച വാള്‍, ഇരുമ്ബ് കമ്ബി എന്നിവ പോലീസ് കണ്ടെടുത്തുണ്ട്.