മുസ്​ലിം വയോധികനെ മര്‍ദിക്കുകയും താടി മുറിക്കുകയും ചെയ്​ത സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ

20

ഗാസിയാബാദ്​: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്​ലിം വയോധികനെ സംഘം ചേര്‍ന്ന്​ മര്‍ദിക്കുകയും താടി മുറിക്കുകയും ചെയ്​ത സംഭവത്തില്‍ രണ്ടുപേരെ കൂടി അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ അറിയിച്ചു. കല്ലു, ആദില്‍ എന്നീ യുവാക്കളാണ്​ അറസ്​റ്റിലായത്​.

കഴിഞ്ഞദിവസമാണ്​ അബ്​ദുസ്സമദ്​ എന്നയാളെ മര്‍ദിക്കുന്ന വിഡിയോ പുറത്തായത്​. തന്നെ ഏതാനും പേര്‍ തട്ടിക്കൊണ്ടുപോയി ജയ്​ ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട്​ മര്‍ദിക്കുകയായിരുന്നുവെന്ന്​ അബ്​ദുസ്സമദ്​ പറഞ്ഞിരുന്നു. എന്നാല്‍, പ്രവര്‍ത്തനരഹിതമായ മന്ത്രത്തകിട്​ വിറ്റതിനാണ്​ പ്രതികള്‍ ഇയാളെ മര്‍ദിച്ചതെന്ന്​ പൊലീസ്​ പറയുന്നു. പ്രധാന പ്രതിയായ പര്‍വേഷ് ഗുജ്ജറിനെ പൊലീസ് ഞായറാഴ്ച അറസ്​റ്റ്​ ചെയ്തിരുന്നു.

‘പര്‍വേഷിനൊപ്പം കല്ലു, പോളി, ആരിഫ്​, ആദില്‍, മുഷാഹിദ്​ എന്നിവര്‍ ചേര്‍ന്നാണ്​ പദ്ധതി ആസൂത്രണം ചെയ്​തത്​. പ്രതികളും സമദും തമ്മില്‍ നേരത്തെ ബന്ധമുണ്ട്​. സമദ്​ ഇവര്‍ക്ക്​ മന്ത്രത്തകിട്​ വിറ്റിരുന്നു. ഇത്​ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തതില്‍ പ്രകോപിതരായ പ്രതികള്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു’ -ഗാസിയാബാദ് പൊലീസ് പറഞ്ഞു.

പള്ളിയില്‍ പോകു​േമ്ബാള്‍ ഒരാള്‍ ഓ​ട്ടോറിക്ഷയുമായി വന്ന്​ ലിഫ്​റ്റ്​ നല്‍കി. പിന്നീട്​ രണ്ടുപേര്‍ കൂടി അതില്‍ കയറി. എന്നിട്ട് അവര്‍ എന്നെ ഒരു വീട്ടിലേക്ക്​ കൊണ്ടുപോയി തല്ലി. ജയ്​ ശ്രീറാം, വന്ദേമാതരം എന്നിവ വിളിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ എന്‍െറ മൊബൈല്‍ എടുത്തുവെന്നും . കത്തിയെടുത്ത്​ താടി മുറിച്ചുവെന്നും ‘ -കണ്ണീരോടെ സമദ് ലൈവില്‍ പറഞ്ഞു.