എഞ്ചിനീയറിംഗ് കോളേജില്‍ അപകടം – രണ്ട് പേര്‍ മരിച്ചു.

148

ദില്ലി: പൂനെയിലെ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജില്‍ പരിശീല നത്തിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി സൈനികനടക്കം രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേററു. പരിശീലന ത്തിന്റെ ഭാഗമായി താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം.പാലക്കാട് കുത്തനൂര്‍ സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ പികെ സജീവന്‍, ലാന്‍സ് നായിക് വികെ വാഗ്മോറ എന്നിവരാണ് മരിച്ചത്.

പരുക്കേറ്റവരെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS