മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേരിയിലെ പ്രമുഖ വ്യാപാരിയാണ് പിടിയിലായവരില്‍ ഒരാള്‍. പെണ്‍കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. മഞ്ചേരി പയ്യനാട് സ്വദേശികളായ പതിയന്‍തൊടി അബ്ദുള്‍ അസീസ്, കോട്ടക്കുത്ത് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേരിയിലെ പ്രമുഖ മാര്‍ബിള്‍ വില്‍പ്പനശാലയായ ഇ വേയ് ഗാലറിയുടെ ഉടമയാണ് അബ്ദുള്‍ അസീസ്. വ്യാപാരി വ്യവസായി സമിതിയുടെ യൂണിറ്റ് പ്രസിഡന്റുമാണ്. 13 വയസുള്ള പെണ്‍കുട്ടിയെയാണ് ഇരുവരും ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെയുടെ വീട്ടുകാരുമായി അബ്ദുള്‍ അസീസിനും മുഹമ്മദിനും സൗഹൃദമുണ്ടായിരുന്നു.
പലപ്പോഴും വീട്ടില്‍ പോകാറുമുണ്ട്. ഇതിനിടയിലാണ് ബലാത്സംഗം ചെയ്തത്. ജനുവരിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ ചൈല്‍ഡ് ലൈനെയും മഞ്ചേരി സിഐ എന്‍ ബി ഷൈജുവിനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് പയ്യനാട്ടുള്ള വീടുകളില്‍നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അബ്ദുള്‍ അസീസിനെയും കോട്ടക്കുത്ത് മുഹമ്മദിനെയും മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി.