തുര്‍ക്കി ഹിത പരിശോധനയിൽ പ്രസിഡന്‍റ് എര്‍ദോഗന് വിജയം

274

അങ്കാറ: പ്രസിഡന്‍റിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഭേദഗതിക്കായുള്ള തുര്‍ക്കി ഹിത പരിശോധനയിൽ പ്രസിഡന്‍റ് തയ്യീബ് എര്‍ദോഗന് വിജയം. 99.45ശതമാനം വോട്ടെണ്ണിയപ്പോള്‍51.37 ശതമാനം വോട്ട് നേടിയ എര്‍ദോഗനെ വിജയിയായി ഇലക്ട്രൽ ബോര്‍ഡ് പ്രഖ്യാപിച്ചു.48.63ശതമാനം ആളുകളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പാര്‍ലമെന്‍ററി ജനാധിപത്യത്തിൽ നിന്ന് പ്രസിഡന്‍ഷ്യൽ രീതിയിലേക്കുള്ള മാറ്റമാണ് പ്രധാന ഭരണഘടനാ ഭേദഗതി. പുതിയ രീതി അനുസരിച്ച് 2029 വരെ എര്‍ദോഗന് അധികാരത്തിൽ തുടരാം. പ്രസിഡന്‍റിന് കൂടുതൽ അധികാരം വരുമ്പോള്‍ പ്രധാനമന്ത്രി പദം തീര്‍ത്തും അപ്രസക്തമാകും.
ജനങ്ങളുടെ തീരുമാനം ചരിത്രപരമെന്നും രാജ്യത്തെ നൂതനവല്‍ക്കരിക്കാന്‍ ഇത് സഹായിക്കുമെന്നും എര്‍ദോഗന്‍ പറഞ്ഞു. അതേസമയം ക്രമക്കേടുകള്‍ നിറഞ്ഞ വോട്ടെടുപ്പ് അംഗീകരിക്കില്ലെന്നും വീണ്ടും വോട്ടെണ്ണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY