തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡെബിറ്റ് കാര്‍ഡ്,ക്രെഡിറ്റ് കാര്‍ഡ് സൗകര്യമൊരുക്കി

186

തിരുവനന്തപുരം: ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യമൊരുക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. മരുന്ന് വില്‍പ്പനശാല, സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, എച്ച്‌ഡിഎസ് ലാബ് എന്നിവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. എസ്ബിറ്റി മെഡിക്കല്‍ കോളജ് ശാഖയുമായി സഹകരിച്ചാണ് ഈയൊരു സൗകര്യം ഏര്‍പ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം മറ്റ് കൗണ്ടറുകളിലേക്കും ലഭ്യമാകും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സൗകര്യത്തിന്‍റെ ഉദ്ഘാടനം എസ്ബിടി മെഡിക്കല്‍ കോളജ് ശാഖ മാനേജര്‍ ദിലീപ് കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.