ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

250

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ഇന്ന് സത്യാപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. ജിഷ്ണു ദേബ് ബര്‍മ ഉപമുഖ്യമന്ത്രിയായും ഇന്ന് സത്യാപ്രതിജ്ഞ ചെയ്യും. അഗര്‍ത്തലയിലെ അസം റൈഫിള്‍സ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായും, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. ത്രിപുരയില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിപ്ലബ് കുമാര്‍ ദേബ് . ബിജെപിയുടെ സഖ്യകക്ഷി ആയ ഐപിഎഫ്ടിക്ക് മന്ത്രിസഭയില്‍ രണ്ട് അംഗങ്ങള്‍ ഉണ്ടാകും. 60 അംഗ നിയമസഭയില്‍ 43 സീറ്റുകളാണ് ബിജെപി-ഐപിഎഫ്ടി സഖ്യം സ്വന്തമാക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ പങ്കെടുക്കും. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ നടക്കുന്ന വ്യാപകമായ അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ഇടത് മുന്നണിയിലെ മറ്റ് നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും. ത്രിപുരയില്‍ ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ വ്യപക ആക്രമണം നടത്തുന്നത് തുടരുകയാണ്.

NO COMMENTS