അങ്കമാലി വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

176

ഇന്നലെയുണ്ടായ അപകടത്തെ തുടര്‍ന്ന് തടസ്സപ്പെട്ട അങ്കമാലി-കറുകുറ്റി വഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഉച്ചയോടെ ഇരു ട്രാക്കിലൂടെയും ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ 2.15നായിരുന്നു തിരുവനന്തപുരം-മംഗലാപുരം എക്സ്‍പ്രസ് കറുകുറ്റിയില്‍ റെയില്‍വേ സ്റ്റേഷനില്‍ പാളം തെറ്റിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. ട്രെയിനിലെ എസ്-4 മുതല്‍ എ-1 വരെയുള്ള കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയില്‍വെ അറിയിച്ചു. ട്രെയിന്‍ വലിയ വേഗതയിലല്ലാതിരുന്നത് കൊണ്ടും എതിര്‍വശത്തെ ട്രാക്കിലൂടെ മറ്റ് ട്രെയിനുകളളൊന്നും വരാതിരുത്തത് കൊണ്ടും വലിയ അത്യാഹിതം വഴിമാറുകയായിരുന്നു