എറണാകുളത്ത് ട്രെയില്‍ പാളം തെറ്റി

239

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ഹൗറ അന്ത്യോദയ എക്സ്പ്രസാണ് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ വൈകി. തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനില്‍ പിടിച്ചിട്ടു. ബംഗളൂരു-കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY