വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് തൊട്ടടുത്ത ട്രെയിനില്‍ യാത്രാ സൗകര്യം

190

ദില്ലി: റെയില്‍വെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ ആയവര്‍ക്ക് തൊട്ടടുത്ത, സീറ്റ് ഒഴിവുള്ള, ട്രെയിനില്‍ യാത്ര ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. വികല്‍പ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അടുത്തമാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രാജധാനി, ശതാബ്ദി, തുരന്തോ, പ്രിമിയം എന്നീ ട്രെയിനുകളും ഈ സൗകര്യം ലഭ്യമാകും. ഈ ട്രെയിനുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ മറ്റ് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കണ്‍ഫേം ആകാത്തവര്‍ക്ക് നല്‍കും. ഓണ്‍ലൈനിലും, കൗണ്ടറിലും ടിക്കറ്റ് എടുത്തവര്‍ക്കും ഈ സൗകര്യം കിട്ടും.
വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് തൊട്ടടുത്ത അതേ റൂട്ടിലുള്ള സീറ്റൊഴിവുള്ള ട്രെയിനുകളെക്കുറിച്ചുള്ള വിവരം എസ്എംഎസ്സായി കിട്ടും. വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ പ്രതിവര്‍ഷം 7,500 കോടി രൂപയാണ് തിരിച്ച് നല്‍കുന്നതെന്നാണ് റെയില്‍വേയുടെ കണക്ക്.

NO COMMENTS

LEAVE A REPLY