എറണാകുളം -ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിനുകള്‍ വൈകുന്നു

198

കൊച്ചി • എറണാകുളം- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിനുകള്‍ വൈകുന്നു. കറുകുറ്റിക്കു സമീപം ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍പ്പെട്ട ബോഗികള്‍ നീക്കം ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനാലാണു ഗതാഗത സ്തംഭനം. പുലര്‍ച്ചെ 5.30നു ശേഷം ട്രെയിനുകള്‍ ഒന്നും ഈ പാതയിലൂടെ ഓടിയിട്ടില്ല. അങ്കമാലിക്കും എറണാകുളത്തിനുമിടയ്ക്ക് ചില ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ ജോലികള്‍ പുലര്‍ച്ചെ രണ്ടരയോടെ പൂര്‍‍ത്തിയാക്കാനായിരുന്നു റെയില്‍വേയുടെ ലക്ഷ്യം. എന്നാല്‍ ഇതു നടന്നില്ല. തൃശൂരില്‍നിന്ന് എറണാകുളത്തേക്കു വരുന്ന ഭാഗത്തുള്ള പാതയില്‍ ഗതാഗതം സാധാരണഗതിയില്‍ നടക്കുന്നുണ്ട്.