ട്രെയിനിലെ എലി ശല്യത്തിനെതിരെ പരാതിയുമായി പ്രമുഖ മറാത്തി നടി രംഗത്തെത്തി

184

മുംബൈ: ട്രെയിനിലെ എലി ശല്യത്തിനെതിരെ പരാതിയുമായി പ്രമുഖ മറാത്തി നടി രംഗത്തെത്തി. ട്വീറ്ററിലൂടെയാണ് നടി തന്‍റെ പ്രതികരണം അറിയിച്ചു. ട്രെയിന്‍ യാത്രക്കിടെ എലി ബാഗ് കടിച്ചുമുറിച്ചതോടെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് പരാതിപ്പെട്ട് നടി ട്വീറ്റ് ചെയ്യുകയായിരുന്നു. എലി കടിച്ച്‌ മുറിച്ച ബാഗിന്‍റെ ഫോട്ടോ സഹിതമാണ് നടി ട്വീറ്റ് ചെയ്തത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
സെപ്റ്റംബര്‍ 22ന് ലതൂര്‍ എക്സ്പ്രസിന്‍റെ ഫസ്റ്റ് ക്ലാസ് കോച്ചില്‍ നടത്തിയ യാത്രക്കിടെയായിരുന്നു സംഭവം. തലയ്ക്കരുകില്‍ വച്ചിരുന്ന ബാഗാണ് എലി കടിച്ചുമുറിച്ചതെന്നും ട്വീറ്ററില്‍ നടി പറയുന്നു. എന്നാല്‍ സംഭവത്തെ ന്യായികരിച്ച്‌ രംഗത്ത് എത്തി.ഇതു ജീവനക്കാരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയല്ലെന്നും ട്രെയില്‍ ഉപേക്ഷിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ് എലികളെ ക്ഷണിച്ചുവരുത്തുന്നതെന്നും സെന്‍ട്രല്‍ റെയില്‍വേ ചീഫ് പിആര്‍ഒ നരേന്ദ്ര പട്ടീല്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY