ബംഗ്ലദേശിൽ ഫാക്ടറിയിൽ വാതക ചോർച്ച

183

ധാക്ക∙ ബംഗ്ലദേശിൽ രാസവള ഫാക്ടറിയിൽനിന്നുള്ള വിഷവാതക ചോർച്ച ബാധിച്ചത് കുട്ടികളുൾപ്പെടെ 250ൽ അധികം പേരെ. പലർക്കും ശ്വാസതടസ്സവും, ഛർദ്ദിലും അനുഭവപ്പെട്ടു. പത്തു കുട്ടികളുൾപ്പെടെ 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കൂടുതൽപ്പേരും വിഷവാതകമെന്ന ഭീതിയിലാണ് ആശുപത്രിയിലെത്തിയതെന്നും 56 പേരെ മാത്രമേ കിടത്തി ചികിൽസിക്കേണ്ടിവന്നുള്ളെന്നും അധിക‍ൃതർ അറിയിച്ചു. ഇവരെല്ലാവരും അപകടനില തരണം ചെയ്തു.

തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ കർണാഫുലി നദീതീരത്തു സ്ഥിതി ചെയ്യുന്ന ഡിഎപി ഫെർട്ടിലൈസർ കമ്പനിയിൽനിന്ന് ഇന്നലെ രാത്രി ഡി അമോണിയം ഫോസ്ഫേറ്റ് (ഡിപിഎ) വാതകമാണ് ചോർന്നത്. ഉടൻതന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിനും ചോർച്ച അടയ്ക്കുന്നതിനുമുള്ള നടപടി തുടങ്ങിയിരുന്നു.

വെള്ളത്തിൽ അലിയുന്ന അമോണിയം ഫോസ്ഫേറ്റ് പോലുള്ളവയാണ് ഡിപിഎയും. രാത്രി പതിനൊന്നരയോടെയാണ് 500 ടൺ ശേഷിയുള്ള വാതക ടാങ്കിൽനിന്നു ചോർച്ച കണ്ടെത്തിയത്. വളരെപ്പെട്ടെന്നാണു വാതകം നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്കു വ്യാപിച്ചത്. 10 കിലോമീറ്റർ വ്യാപ്തിയിൽ പരന്ന വാതകം ശ്വസിച്ചവർക്കു ശ്വാസതടസ്സം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY