ക​ര്‍​ണാ​ട​ക​യി​ലെ നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച

112

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ 15 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഇ​തി​ല്‍ ആ​റെ​ണ്ണ​മെ​ങ്കി​ലും വി​ജ​യി​ച്ചാ​ലേ യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നു ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യു​ള്ളു. വി​മ​ത കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യതി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

വി​മ​ത​ര്‍ പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​തോ​ടെ​യാ​യി​രു​ന്നു എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി നേ​തൃ​ത്വം ന​ല്കി​യ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ര്‍​ക്കാ​ര്‍‌ വീ​ണ​ത്.തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 15 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 12 കോ​ണ്‍​ഗ്ര​സി​ന്‍റെ​യും മൂ​ന്നെ​ണ്ണം ജെ​ഡി-​എ​സി​ന്‍റെ​യും സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്. അ​തേ​സ​മ​യം, പു​റ​ത്തി​റ​ങ്ങി​യ സ​ര്‍​വെ ഫ​ല​ങ്ങ​ളെ​ല്ലാം ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​ണ്.

NO COMMENTS