‘സൈന്‍സ്’ ചലച്ചിത്രമേളയുടെ സഞ്ചരിക്കുന്ന പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി

167

കൊച്ചി: ‘സൈന്‍സ്’ ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി. സെപ്റ്റംബര്‍ 28 ബുധനാഴ്ചയാണ് ഹ്രസ്വചിത്ര, ഡോക്യുമെന്ററി മേളയായ ‘സൈന്‍സ്’ തുടങ്ങുന്നത്.ഫെഡറേഷന്‍ ഓഫ് ഫിലിംസൊസൈറ്റി ഓഫ് ഇന്ത്യ, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസത്തെ മേളയില്‍ ഹ്രസ്വചിത്ര, ഡോക്യുമെന്ററി വിഭാഗങ്ങളിലായി 200 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.’സൈന്‍സ്’ പത്താം ലക്കത്തിന്റെ പ്രചരണാര്‍ത്ഥമാണ് സഞ്ചരിക്കുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്. യു.സികോളേജ് ആലുവ, അമൃതകോളേജ് ഇടപ്പള്ളി, എറണാകുളം പബ്ലിക് ലൈബ്രറി, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്. ഹ്രസ്വചിത്രം, ഡോക്യുമെന്ററി എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രദര്‍ശനങ്ങള്‍. ഇതുകൂടാതെ സെന്റ്ആല്‍ബര്‍ട്ട്‌സ്‌കോളേജ്, ഗവ. ലോകോളേജ്, മഹാരാജാസ്‌കോളേജ്, സേക്രഡ്ഹാര്‍ട്ട് കോളേജ്‌തേവര, ഫോര്‍ട്ട് കൊച്ചി വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ നാളെയാണ് പ്രദര്‍ശനം.യുസികോളേജില്‍ നടന്ന പരിപാടിയില്‍ കിസ്മത്ത് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ ്‌കെ ബാവക്കുട്ടിയായിരുന്നു മുഖ്യാതിഥി.രാകേഷ്ശര്‍മ്മ, പ്രമോദ് പതി എന്നിവരുടെ ചിത്രങ്ങളുടെ കഴിഞ്ഞ കാലമാണ് പ്രധാനമായും ‘സൈന്‍സി’ല്‍വരച്ചു കാട്ടുന്നത്. ഇതുകൂടാതെ ഇറാനിയന്‍ ഫിലിം മേക്കറായ അബ്ബാസ് കിയാരോസ്റ്റാമി, സാഹിത്യകാരി മഹാശ്വേതാദേവി, സംവിധായകന്‍ ബാല കൈലാസം എന്നിവര്‍ക്കുള്ള ആദരാഞ്ജലിയും ‘സൈന്‍സി’ലുണ്ടാകും. ഡയറക്ടേഴ്‌സ് പിക് എന്ന ദൈര്‍ഘ്യമുള്ളഡോക്യുമെന്ററി, ആര്‍ട്ടിസ്റ്റ്‌സിനിമ എന്ന പേരിലുള്ള ആഫ്രിക്കന്‍ ഡോക്യുമെന്ററി ചിത്രങ്ങള്‍, പ്രേമേന്ദ്ര മജൂംദാര്‍ തയ്യാറാക്കിയഹ്രസ്വചിത്ര പാക്കേജ്, ഹൈക്കു ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബെസ്റ്റ്ഓഫ് ഇന്‍സൈറ്റ്‌സ് എന്നിവയും ‘സൈന്‍സി’ല്‍ ഉള്‍പ്പെടുന്നു.25 ഇന്ത്യന്‍ ഭാഷകളിലുള്ള ഹ്രസ്വചിത്രങ്ങളുംഡോക്യുമെന്ററികളും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിസെമിനാറുകളും ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ഓപ്പണ്‍ ഫോറവും നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY