തച്ചങ്കരിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍

265

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചില വാഹന ഡീലര്‍മാര്‍ക്ക് അനധികൃതമായി ഇളവുകള്‍ നല്‍കിയെന്നും നിയമം പാലിക്കാത്ത ഡീലര്‍മാരോട് പണം ആവശ്യപ്പെട്ടുവെന്നുമുള്ള പരാതിയില്‍ ത്വരിത പരിശോധന നടത്തിയ ശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തിരിക്കുമ്പോഴാണ് തച്ചങ്കരി അനധികൃത ഇടപെടലുകള്‍ നടത്തിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഗതാഗതമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അടുത്തിടെയാണ് അദ്ദേഹത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തു നിന്നും സര്‍ക്കാര്‍ നീക്കിയത്. നിലവില്‍ കെബിപിഎസ് എംഡിയുടെ ചുമതല തച്ചങ്കരിക്കാണ്.

NO COMMENTS

LEAVE A REPLY