ഇന്ന് ഷാജഹാൻ ചക്രവർത്തിയുടെ ചരമദിനം

1158

1592 ജനുവരി 5 ന് ജെഹാംഗീറിന്റേയും മനമഥി രാജകുമാരിയുടേയും മൂന്നാമത്തെ മകനായാണ് ഷാജഹാൻ ജനിച്ചത്. ഷാബുദ്ദീൻ മൊഹമ്മദ് ഖുറാം എന്നതായിരുന്നു ജനന സമയത്തിട്ട പേര്. മുത്തച്ഛനായിരുന്ന അക്ബർ ചക്രവർത്തിയായിരുന്നു ഖുറാം എന്ന പേരു കൂടി ചേർത്തത്. ഖുറാമിന് ആറു ദിവസം മാത്രം പ്രായമുള്ളപ്പോൾ പെറ്റമ്മയിൽ നിന്നും വേർപെടുത്തപ്പെട്ടു, കുഞ്ഞ് പിന്നീട് വളർ‍ന്നത് അക്ബറിന്റെ സന്തതിയില്ലാതിരുന്ന ഭാര്യ റുഖിയ സുൽത്താൻ ബീഗത്തിന്റെയൊപ്പമാണ്.ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇപ്പോൾ പഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും അദ്ദേഹമാണ്.വാസ്തുവിദ്യയിൽ തനിക്കുള്ള താല്പര്യം പതിനാറാമത്തെ വയസ്സിൽ ആഗ്രകോട്ടയിലെ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിലൂടെ അദ്ദേഹം തെളിയിച്ചു. തന്റെ പ്രിയപ്പെട്ട വേനൽക്കാല വിശ്രമസ്ഥലമായ കാശ്മീരിൽ 777 ഉദ്യാനങ്ങൾ ഷാജഹാൻ പണിയിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിൽ ചിലതെല്ലാം ഇപ്പോഴും സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് നിലനിൽക്കുന്നു.ഒരു രാജകുമാരനു ലഭിക്കേണ്ടുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഷാജഹാനു ലഭിക്കുകയുണ്ടായി. ആയോധനകലകളിലും, കവിതയിലും, സംഗീതത്തിലും നല്ല രീതിയിലുള്ള ശിക്ഷണം മുത്തച്ഛന്റേയും റുഖിയയുടേയും മേൽനോട്ടത്തിൽ ഷാജഹാനു ലഭിച്ചു. തന്റെ സാമ്രാജ്യത്തിന്റെ ചെങ്കോൽ ഏൽപ്പിച്ചുകൊടുക്കാനുള്ള കഴിവുകളുള്ള മക്കൾ അക്ബറിനുണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും മദ്യത്തിനടിമകളായിരുന്നു. അതുകൊണ്ടു തന്നെ ഷാജഹാന്റെ കാര്യത്തിൽ ചക്രവർത്തിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. ഷാജഹാനു കേവലം പതിമൂന്നു വയസ്സുള്ളപ്പോൾ അക്ബർ ചക്രവർത്തി ശയ്യാവലംബിയായി മാറി. കൊച്ചു ഷാജഹാൻ മുത്തച്ഛന്റെ രോഗശയ്യക്കടുത്തു നിന്നും മാറാതെ നിന്നു. അക്ബറിന്റെ മരണത്തോടെ പിതാവായ ജഹാംഗീർ അടുത്ത കീരീടാവകാശിയായി. എന്നാൽ ഷാജഹാന് ഭരണത്തിൽ താൽപര്യമുണ്ടായിരുന്നില്ല. രാജഭരണത്തിലോ, അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ തെല്ലും താൽപര്യം പ്രകടിപ്പിക്കാതെ സംഗീതത്തിലും, പരിശീലനത്തിലുമായി കഴിയുകയായിരുന്നു ഷാജഹാൻ.1607 ൽ കേവലം പതിനഞ്ച് വയസ്സുള്ളപ്പോൾ ഷാജഹാന്റെ വിവാഹനിശ്ചയം നടന്നു. അക്ബർ രാജകുടുംബവുമായി ഏറെ നാളത്തെ ബന്ധമുള്ള ഒരു പേർഷ്യൻ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു വധു. വിവാഹ നിശ്ചയസമയത്ത് അർജുബാന്ദ് ബാനു ബീഗത്തിന് കേവലം പതിനാലു വയസ്സായിരുന്നു പ്രായം. അർജുബാന്ദിന്റെ അടുത്ത ബന്ധുക്കൾ അക്ബറിന്റെ രാജസദസ്സിലെ വളരെ പ്രധാനപ്പെട്ട ഉദ്യോഗങ്ങൾ വഹിച്ചിരുന്നവരായിരുന്നു. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടുപോലും, ഈ വിവാഹം നടന്നില്ല. ഈ സമയത്ത് ഷാജഹാൻ ഹിന്ദു മതത്തിൽപ്പെട്ട മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയുണ്ടായി. ഇവർക്ക് ഒരു കുട്ടി ജനിച്ചിരുന്നുവെങ്കിലും, ജനനത്തോടെ ആ കുട്ടി മരണമടയുകയായിരുന്നു.രാജകുമാരന് ഇക്കാലയളവിൽ ഭരണരംഗത്ത് കൂടുതൽ അധികാരങ്ങൾ ലഭിച്ചു തുടങ്ങി. ഒന്നിലേറെ പ്രവിശ്യകളുടെ മേൽനോട്ടക്കാരനാവുകയും, സൈന്യത്തിൽ കൂടുതൽ ഉയർന്ന പദവിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. 1612 ൽ തന്റെ ഇരുപതാമത്തെ വയസ്സിലാണ് ഷാജഹാൻ നേരത്തേ വിവാഹനിശ്ചയം കഴിഞ്ഞ് അർജുബാദ് ബീഗത്തെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഷാജഹാൻ ആണ് അർജുബാദിന് മുംതാസ് മഹൽ എന്ന പേരു നൽകുന്നത്. മുംതാസ് മഹൽ കാര്യപ്രാപ്തിയുള്ള ഒരു സ്ത്രീയായിരുന്നു. ഭർത്താവിനെ ഭരണപരമായ കാര്യങ്ങളിൽ ഇവർ ഉപദേശിച്ചിരുന്നു, കൂടാതെ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ മാനസിക പിന്തുണയും നൽകിയിരുന്നു. ഈ ദാമ്പത്യത്തിൽ പതിനാലു കുട്ടികൾ ജനിച്ചുവെങ്കിലും, ഏഴു പേർ മാത്രമേ ജീവിച്ചിരുന്നുള്ളു. ബാക്കിയുള്ളവരെല്ലാം കുഞ്ഞിലേ തന്നെ മരണമടഞ്ഞു. പതിലാമാത്തെ കുട്ടിയുടെ ജനനത്തോടെ മുംതാസ് മഹൽ മരണമടഞ്ഞു. ഷാജഹാന്റെ മറ്റു ഭാര്യമാരിൽ കുട്ടികൾ പാടില്ല എന്ന് മുംതാസ് ഷാജഹാനോട് ആവശ്യപ്പെട്ടിരുന്നതായും, ഷാജഹാൻ അതനുസരിച്ചതായും പറയപ്പെടുന്നു.മുംതാസ് മഹലിന്റെ മരണം ഷാജഹാനെ ആകെ തളർത്തിയിരുന്നു. തപ്തി നദിക്കരയിലുള്ള ഒരു ഉദ്യാനത്തിലാണ് ആദ്യം മുംതാസിന്റെ മൃതദേഹം അടക്കം ചെയ്തത്. പിന്നീട് താജ് മഹൽപണി പൂർത്തിയായിക്കഴിഞ്ഞപ്പോൾ മൃതദേഹം ഇവിടെ വീണ്ടും ശവസംസ്കാരചടങ്ങുകൾ നടത്തി അടക്കം ചെയ്തു.മുംതാസ് മഹലിന്റെ മരണശേഷം ഷാജഹാൻ വീണ്ടും വിവാഹം ചെയ്തുവെങ്കിലും, ഒരു രാജപത്നി എന്നതിലുപരി മറ്റൊരു അവകാശങ്ങളോ അധികാരങ്ങളോ ഇവർക്കാർക്കും ഉണ്ടായിരുന്നില്ല.ഷാജഹാന് ആറു വയസ്സുള്ളപ്പോൾ പിതാവ് ജഹാംഗീർ ഷാജഹാനെ തന്റെ കൂടെ യുദ്ധത്തിനായി അയക്കണമെന്ന് അക്ബറിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഷാജഹാനെ ഒരു യോദ്ധാവെന്നതിലുപരി മുഗൾ സാമ്രാജ്യത്തിന്റെ പിൻഗാമിയാക്കാനാണ് താൻ താൽപര്യപ്പെടുന്നതെന്നു പറഞ്ഞ് അക്ബർ ആ ആവശ്യം നിരാകരിക്കുകയായിരുന്നു. രാജ്പുത് സംസ്ഥാനത്തിനെതിരേ പടനയിച്ചാണ് ഷാജഹാൻ തന്റെ സൈനിക നേതൃത്വ കഴിവുകളുടെ മാറ്റുരച്ചത്. രണ്ടു ലക്ഷം സൈനികരടങ്ങുന്ന ഒരു സേനയാണ് ഷാജഹാന്റെ കീഴിൽ അണിനിരന്നത്. ഒരു കൊല്ലക്കാലം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ മഹാറാണ അമർസിങ് രണ്ടാമൻ ഷാജഹാനു കീഴടങ്ങുകയായിരുന്നു.രാജ്പുത് സംസ്ഥാനം പിന്നീട് മുഗൾ സാമ്രാജ്യത്തിന്റെ മേൽക്കോയ്മ അംഗീകരിച്ചു.താജ് മഹൽ: മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ,തന്റെ പത്നിയായിരുന്ന മുംതാസ് മഹലിന്റെ ഓർമ്മക്കായി ഷാജഹാൻ പണി കഴിപ്പിച്ചതാണ്‌ താജ് മഹൽ. ഈ മനോഹര കുടീരം ലോകമഹാദ്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാജഹാൻ.പേർഷ്യൻ,ഒട്ടോമൻ, ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ (പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ).ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയുമായിരുന്ന ഷാജഹാൻ മരണപ്പെട്ടത് 1666 ജനുവരി 22 നാണ് അദ്ദേഹം.ഷാജഹാന്റെ ശവകുടീരവും താജ് മഹലിൽ തന്നെയാണ്‌.

NO COMMENTS