തിരുവനന്തപുരത്ത് 386 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 304 പേര്‍ക്കു രോഗമുക്തി

8

തിരുവനന്തപുരത്ത് ഇന്ന് (12 നവംബര്‍ 2020) 386 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 304 പേര്‍ രോഗമുക്തരായി. നിലവില്‍ 7321പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സ യില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

അതിയന്നൂർ സ്വദേശി രാജേന്ദ്രൻ(68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ(85), കൊടുങ്ങാനൂർ സ്വദേശിനി പ്രഭ (48) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 286 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 8 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,606 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,521 പേര്‍ വീടുകളിലും 188 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,593 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

NO COMMENTS