വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടൈംടേബിൾ പ്രഖ്യാപിച്ചു ; തിരുവനന്തപുരം കാസർകോട് 8 മണിക്കൂർ 5 മിനിറ്റ് ; വ്യാഴാഴ്ചകളിൽ സർവീസില്ല

30

പത്തനംതിട്ട : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടൈംടേബിൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം കാസർകോട് യാത്രാസമയം 8 മണിക്കൂർ 5 മിനിറ്റ്, ശരാശരി വേഗം 7245 കിലോമീറ്റർ. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. തിരൂരിൽ സ്റ്റോപ്പ് ഇല്ല. അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വ്യാഴാഴ്ചകളിൽ സർവീസില്ല. റഗുലർ സർവീസ് കാസർകോട്ടുനിന്ന് 26ന് ഉച്ചയ്ക്കും തിരുവനന്തപുരത്തുനിന്ന് 28നു രാവിലെയുമാകും ആരംഭിക്കുക. റിസർവേഷൻ ആരംഭിച്ചിട്ടില്ല. അപ്പോഴേ യഥാർഥ നിരക്കുകൾ അറിയാനാവു.

വന്ദേഭാരത് ടൈംടേബിൾ (സ്റ്റേഷൻ എത്തുന്ന സമയം പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ)

തിരുവനന്തപുരം – കാസർകോട് (20634) ;

തിരുവനന്തപുരം 5.20 AM
കൊല്ലം 6.07 / 6.09
കോട്ടയം 7.25 / 7.27
എറണാകുളം ടൗൺ 8 17 / 8.20
തൃശൂർ 9.22 / 9.24
ഷൊർണൂർ 10.02 / 10.04
കോഴിക്കോട് 11.03 / 11.05
കണ്ണൂർ 12.03/ 12.05
കാസർകോട് 125

കാസർകോട്- തിരുവനന്തപുരം (20633)

കാസർകോട് 2.30 PM
കണ്ണൂർ 3.28 / 3.30
കോഴിക്കോട് 4.28/4.30
ഷൊർണൂർ 5 28 15 30
തൃശൂർ 6.03 7 6.05
എറണാകുളം .7.05 / 7.08
കോട്ടയം 8.00 / 8.02
കൊല്ലം 9.18/9.20
തിരുവനന്തപുരം 10,35

NO COMMENTS

LEAVE A REPLY