റംസാന്‍ മാസത്തിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നിൽ വിവാദം ; വിശദീകരണവുമായി ടിക്കാ റാം മീണ

159

ന്യൂഡല്‍ഹി: റംസാന്‍ മാസത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും രംഗത്ത് ഇതിന് വിശദീകരണവുമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാ റാം മീണ രംഗത്ത് എത്തിയത്. പെരുന്നാള്‍ വരാന്‍ സാധ്യതയുള്ള ദിവസവും വെള്ളിയാഴ്ചകളും ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചതെന്ന് കമ്മിഷന്‍ പറഞ്ഞു.

ഒരുമാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കുക സാധ്യമല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. മേയ് അഞ്ചിന് റംസാന്‍ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി. തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ റംസാന്‍ മാസത്തിന്റെ വിഷയമുന്നയിച്ച്‌ രംഗത്തെത്തിയത്.

മുസ്‌ലിങ്ങള്‍ റംസാന്‍ വ്രതമെടുക്കുന്ന സമയത്ത് മേയ് 12-നാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പെന്ന് എ.എ.പി. നേതാവ് അമാനത്തുള്ള ഖാന്‍ പറഞ്ഞു. അധികം മുസ്‌ലിങ്ങള്‍ വോട്ട് ചെയ്യാനെത്തില്ലെന്നും ഇത് ബി.ജെ.പി.ക്ക് ഗുണകരമാകുമെന്നും ഖാന്‍ ചൂണ്ടിക്കാട്ടി. തൃണമൂല്‍ നേതാവും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കീമും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.

അതേസമയം, അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും ഹൈദരാബാദില്‍ നിന്നുള്ള എം.പി.യുമായ അസസുദ്ദീന്‍ ഒവൈസി ഈ വാദങ്ങളെ തള്ളി. ഇസ്‌ലാം എന്താണെന്ന് അറിയാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഒവൈസി പറഞ്ഞു.

NO COMMENTS