തൊടുപുഴ ടൗണിന് സമീപം പുലി ഇറങ്ങിയതായി അഭ്യൂഹം

280

ആലക്കോട്: തൊടുപുഴ ടൗണിന് സമീപം ആലക്കോട് പഞ്ചായത്തിലെ അഞ്ചിരിയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം. ഇതേത്തുടര്‍ന്ന് പോലീസിന്റെയും വനംവകുപ്പിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ ആരംഭിച്ചു.ചൊവ്വാഴ്ച രാത്രിയോടെ ആലക്കോട്-കലയന്താനി റോഡിലൂടെ പോയ ബൈക്ക് യാത്രികരാണ് പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. ഇതോടെ ഭയചകതിരായ പ്രദേശവാസികള്‍ റോഡില്‍ തടിച്ചു കൂടി.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ തൊടുപുഴ പോലീസും, തൊടുപുഴ റേഞ്ചിലെ വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് പേരാണ് പ്രദേശത്തേക്കെത്തുന്നത്. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.