തൃശൂര്‍ മൃഗശാലയില്‍ കടുവ ചത്തു

187

തൃശൂര്‍: മൃഗശാലയിലെ കടുവ പ്രായാധിക്യത്തത്തെുടര്‍ന്ന് ചത്തു. ഏകദേശം 18 വയസ് പ്രായമുള്ള ഗൗരി എന്ന പെണ്‍കടുവയാണ് ചത്തത്. കുറച്ചു ദിവസങ്ങളായി ക്ഷീണിതയായിരുന്നു.ഞായറാഴ്ച രാവിലെയാണ് കടുവയെ കൂട്ടില്‍ ചത്ത നിലയില്‍ കണ്ടത്.മൂന്നു വര്‍ഷം മുമ്പ് വയനാട്ടില്‍ നാട്ടിലിറങ്ങി ആളുകള്‍ക്ക് പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പു ഉദ്യോഗസ്ഥര്‍ പിടികൂടിയ കടുവയാണിത്.പിന്നീട് തൃശൂര്‍ മൃഗശാലയിലേക്ക് കൈമാറുകയായിരുന്നു. പോസ്റ്റുമാര്‍ട്ടം ചെയ്ത് മൃതദേഹം മൃഗശാലയില്‍ തന്നെ സംസ്കരിച്ചു.

NO COMMENTS

LEAVE A REPLY