തൃശൂരിൽ സുരേഷ് ഗോപി എന്‍.ഡി.എ. സ്ഥാനാര്‍ഥി.

178

ന്യൂഡല്‍ഹി: തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ രാജ്യസഭ എം.പി.യും നടനുമായ സുരേഷ് ഗോപി എന്‍.ഡി.എ. സ്ഥാനാര്‍ഥി. ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. തൃശ്ശൂരിന് പുറമേ ഗുജറാത്തിലെ സൂറത്തിലെയും മഹേസനയിലെയും സ്ഥാനാര്‍ഥികളെയും ബി.ജെ.പി. ചൊവ്വാഴ്ച രാത്രിയോടെ പ്രഖ്യാപിച്ചു.

നേരത്തെ ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി. ബി.ഡി.ജെ.എസിന് നല്‍കിയ സീറ്റില്‍ തുഷാര്‍ ഔദ്യോഗികമായി പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ തുഷാര്‍ വെള്ളാപ്പള്ളിയെ അവിടെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

NO COMMENTS